Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 5000 Workers

Kollam

കൊ​ല്ല​ത്ത് നി​ന്ന് 5000 തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​റ​പ്പ് സ​മ​ര​ത്തി​ൽ അ​ണി​ചേ​രും

കൊ​ല്ലം : തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വേ​ത​ന​വും ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന രാ​പ്പ​ക​ല്‍ സ​മ​ര​ത്തി​ൽ കൊ​ല്ല​ത്ത് നി​ന്ന് 5000 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു നി​യ​മ​ത്തി െ ന്‍റ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ഉ​റ​പ്പ് ന​ല്‍​കു​ന്ന​താ​ണ്. ഈ ​നി​യ​മ​പ്ര​കാ​രം ഒ​രു വ്യ​ക്തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​യാ​ള്‍​ക്ക് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​നം നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്ഥ​മാ​ണ്. അ​ത് ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം ന​ല്‍​ക​ണം.

ഈ ​നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ് തൊ​ഴി​ലു​റ​പ്പ് നി​യ​മം ഉ​റ​പ്പ് ന​ല്‍​കു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം ആ​റ് കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​നി​യ​മം വ​ഴി തൊ​ഴി​ലും വ​രു​മാ​ന​വും ന​ല്‍​കി​യി​രു​ന്നു. ഇ​തു​വ​ഴി ഗ്രാ​മീ​ണ വ​രു​മാ​നം വ​ര്‍​ധി​ച്ചു.

സ​മൂ​ഹ​ത്തി​ല്‍ സു​സ്ഥി​ര ആ​സ്തി​ക​ള്‍ വ​ര്‍​ധി​ച്ചു. മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളു​ടെ 60 ശ​ത​മാ​നം ദ​ളി​ത​ര്‍​ക്കും ആ​ദി​വാ​സി​ക​ള്‍​ക്കും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കും ല​ഭി​ച്ചു വ​രു​ക​യാ​യി​രു​ന്നു.​

മോ​ദി സ​ര്‍​ക്കാ​ര്‍ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച വി​ബി​ജി - റാം - ​ജി ആ​ക​ട് തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി െ ന്‍റ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും വ്യ​തി​ച​ലി​ക്കു​ന്ന​താ​ണ്. തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​തി​ല്‍ നി​യ​മ​പ​ര​മാ​യ ഉ​റ​പ്പ് ഇ​ല്ലാ​താ​ക്കു​ന്നു. എ​ല്ലാ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ന്നു.

ഗ്രാ​മ​സ​ഭ​ക​ളെ​യും പ​ഞ്ചാ​യ​ത്തു​ക​ളെ​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്നു. തൊ​ഴി​ലു​റ​പ്പ് വി​ഹി​തം 90 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 60 ശ​ത​മാ​ന​മാ​യി കു​റ​യു​ന്നു. പൊ​തു​വി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വേ​ത​ന​വും ഇ​ല്ലാ​തെ​യാ​വു​ക​യാ​ണ്. ഇ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ നാ​ളെ രാ​വി​ലെ 10 വ​രെ തി​രു​വ​ന​ന്ത​പു​രം ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും മ​റ്റ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ക​യാ​ണ്.


ഇ​തിന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ ബ​ഹു​ജ​ന സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​സം​ബ്ലി​ത​ല പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.30​ന് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണ സം​ഗ​മം ന​ട​ത്തും.
മോ​ദി സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റു​ന്ന​ത് വ​രെ നി​ര​ന്ത​ര​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. വി​പി​ന​ച​ന്ദ്ര​ന്‍, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

Latest News

Up